
14/AUGUST/2020
ശാരീരിക ബുദ്ധിമുട്ടുകൾ ഇരുന്നിട്ടും ലോട്ടറി വിറ്റും, ഹെൽപ്പർ പണികൾക്ക് പോയും കുടുംബം പുലർത്തിവരുന്ന നമ്മുടെ കുന്നുമ്മയിലെ സന്തോഷിനെ ലോട്ടറി നിരത്തിയ സൈക്കിളുമായി അമ്പലപ്പുഴയിലോ, പുറക്കാടോ, കാക്കാഴത്തോ ഒക്കെ വച്ച് കാണാത്തവർ നമ്മിൽ ചുരുക്കം തന്നെ..
പത്ത്നാല്പതു വർഷം മുൻപ് സ്ളേറ്റും, കല്ലുപെൻസിലുമായി കണ്ടുമുട്ടിയ നമ്മളിൽ ആരൊക്കെ ഏതൊക്കെ നിലകളിൽ എന്ന ചിന്ത തരിമ്പും ഇല്ലാ എന്നുള്ളതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് ഇത്തരം നന്മകൾ തെളിയിക്കുന്നത്- ഇന്ന് സന്തോഷിന്റെ, അവശ്യംവേണ്ടുന്ന ഒരു ബൈക്ക് നമ്മൾ സുമനസ്സുകൾ ഒത്തു സ്വരൂപിച്ച പണത്താൽ നമ്മുടെ സൊസൈറ്റി കൈമാറി.
ഒരുവേള നമ്മുടെ ഗേറ്റുഗെതർ ഉണ്ടായിരുന്നെങ്കിൽ അന്ന് കൈമാറണമെന്ന ആഗ്രഹം 2020 ൽ നടക്കില്ലായെന്ന ദുഃഖത്തോടെ...
നമ്മുടെ സ്നേഹം സന്തോഷിനു കൈമാറിയ വിവരം ഉള്ളുനിറഞ്ഞ സന്തോഷത്തോടെ അറിയിക്കുന്നു.