
ഈ ഒരൊപ്പ് ഒരിക്കലും ഞാൻ ജീവിതത്തിൽ മറക്കില്ല..!! വച്ചെഴുതാൻ മേശയില്ലാതെ, മുറ്റത്തിട്ട ഒരു പ്ലാസ്റ്റിക്ക് കസേരമേലിരുന്നു മടിയിൽ കനത്തിനു വേണ്ടി പിന്നിൽ പണ്ടത്തെ പുസ്തകത്താളുകൾ വച്ച് വരച്ച ഈ കൈയ്യൊപ്പ് സത്യത്തിൽ കണ്ണീരിന്റെ മഷികൊണ്ടാണെന്ന സത്യം തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.. വൈക്കം വരെ തിരികെയെത്തുന്ന നേരം വരെയും മനസ്സിനെ ഉലച്ച ഒരേ വിഷയവും ഇതുതന്നെ..
മണ്ണ് തടം വച്ച്, കുറച്ചു മുളകൾ കുത്തി, അതിനു ചുറ്റും നീല പടുതവിരിച്ചു, മുകളിൽ മെടഞ്ഞ ഓലകൾ വിരിച്ചു, മുളങ്കമ്പുകൾ കൊണ്ട് ചേർത്തടക്കാനുള്ള വാതിലുമായി ഒരു കുടുംബം- പത്തു പതിനേഴു വയസ്സായ ഒരു മകളുമായി കൃഷ്ണകുമാരിയും ഭർത്താവും കഴിഞ്ഞുകൂടുന്ന ഒരവസ്ഥയാണ് ഞങ്ങൾ ഇന്ന് പോയപ്പോൾ കണ്ടത്.. ഒരുപാട് വിഷമം തോന്നി.. അനിൽ കേളമംഗലവും, വൈപ്പിലാനും, ഞാനും കൂടി അവളുടെ വീട്ടിൽ പോകുമ്പോൾ, കൃഷ്ണകുമാരി എന്ന പേര് മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ... ഞങ്ങളെ കണ്ടമാത്രേ തിരിച്ചറിയുന്ന ഒരു കൃഷ്ണകുമാരിയെ ഞാൻ സ്വപ്നേപി കരുതിയിരുന്നില്ല..!! സന്തോഷവും, അതിലുപരി സങ്കടവും വന്ന നിമിഷങ്ങളായിരുന്നു..
പക്ഷെ അവളുടെ അഞ്ചര സെന്റ് സ്ഥലത്തു, പണ്ടാരൊക്കെയോ ഗവൺമെന്റ് ഫണ്ടിൽ പെടുത്തി പണം കൊടുക്കാമെന്നു പറഞ്ഞതിന്റെ പേരിൽ ഒരു തറപോലെ കെട്ടിയുള്ളതു 'പുരാവസ്തുവായി' ഇപ്പോഴും ഉണ്ട്.. അനിൽ K അവന്റെ പരിചയത്തിലുള്ള, പഞ്ചായത്തിലെ ഉദ്യോഗസ്ഥനെ വിളിച്ചു പറഞ്ഞതിനുശേഷം നമ്പർ കൈമാറിയിട്ടുണ്ട്.. തിങ്കളാഴ്ച്ച തന്നെ പോയിക്കാണാമെന്നു കൃഷ്ണകുമാരിയും പറഞ്ഞു..
മിടുക്കിയായി പഠിക്കുന്ന മകൾക്കു വച്ചെഴുതാൻ ഒരു മേശ പോലും ഇല്ലാത്ത അവസ്ഥ വളരെ ദയനീയമായി തോന്നി.. മകളുടെ പഠനച്ചിലവുകളും, അത്യാവശ്യം ഒരു മേശയും എങ്കിലും അടിയന്തിരമായി നമുക്ക് നൽകണം എന്നതാണ് എന്റെ എളിയ അഭിപ്രായം.
( ഇനിയൊരു കസേരക്കു പോലും പടുതയിട്ട വീട്ടിൽ സ്ഥലമില്ലാ എന്ന സത്യം അവൾതന്നെ പറയുന്നു..). പിന്നീടുള്ളത് അറിഞ്ഞു തീരുമാനിക്കാം.. പഞ്ചായത്തിൽ നിന്നുള്ള ഫണ്ട് പരമാവധി കിട്ടട്ടെ.. പോരാത്തതിന് ശ്രമിക്കാം.. ല്ലേ..??
അത് കണ്ടെത്തി നമ്മളെ അറിയിച്ച ജീവനും, ജെമ്മാരനും ഒരു നൂറു പൂച്ചെണ്ടുകൾ.. 🌹🌹🌹