

DBHS TKY 88,
Whatsapp group Rules.
1. ഒരിക്കലും ഒരു ഗ്രൂപ് മെമ്പർ മറ്റൊരു ഗ്രൂപ്പ് മെമ്പറിനെയോ, ഗ്രൂപ്പിനെ ആകമാനമോ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുവാൻ പാടുള്ളതല്ല.
2. മെമ്പറിനു ഗ്രൂപ്പിനെക്കുറിച്ചുള്ള ആക്ഷേപങ്ങൾ/ പരാതികൾ അതാത് വർഷം തിരഞ്ഞെടുക്കപ്പെട്ട കോ-ഓർഡിനേഷൻ കമ്മറ്റിയെ അറിയിക്കേണ്ടതാണ്.
3. ഫോർവേഡുകൾ തീർത്തും ഒഴിവാക്കുക. ഫോർവേർഡുകൾ അയക്കുന്ന മെമ്പറുടെ മാത്രം ബാധ്യതയാണ്, ഒരുവേള അത് നിയമപരമായി ഉള്ള ബാധ്യതതയെങ്കിൽ. ആയതിനാൽ, ഫോർവേർഡുകൾ ഗ്രൂപ്പിന്റേയോ, നമ്മുടെ ഗ്രൂപ്പിന്റെ സൊസൈറ്റിക്കോ ഒരു ബാധ്യതയും ഉള്ളതല്ല.
4. സെൽഫികൾ-പ്രത്യേകിച്ച് പിറന്നാളുകൾ, കുടുംബാഘോഷങ്ങൾ മുതലായവയുടെ ചിത്രങ്ങൾ ഗ്രൂപ്പിൽ പങ്കുവെക്കുക.
5. മത-രാഷ്ട്രീയ പരമായ ചർച്ചകൾ, പരാമർശങ്ങൾ ഒഴിവാക്കുക.
6. ഗ്രൂപ്പിൽ ചർച്ചകൾ നടക്കുമ്പോൾ ഏതെങ്കിലും മെമ്പർ പരിധികടക്കുന്നുവെന്നു ശ്രദ്ധയിൽ പെട്ടാൽ ഗ്രൂപ്പിൽ തന്നെ അവതരിപ്പിക്കുക എന്ന ഉത്തരവാദിത്വം എല്ലാ മെമ്പർമാരിലും നിക്ഷിപ്തം. അത് യഥാവിധി കോർഡിനേറ്റർമാരെ ദയവായി അറിയിക്കുക.
7. ജീവകാരുണ്യപ്രവർത്തികൾക്കു വേണ്ടി ഗ്രൂപ്പിൽ ഒരു മെമ്പർ അവതരിപ്പിക്കുന്നെങ്കിൽ, അതിന്റെ മുഴുവൻ അടിസ്ഥനങ്ങളും മനസ്സിലാക്കി, അതിന്റെ യതാർത്ഥ ഗുണഭോക്താക്കൾക്കു ഗ്രൂപ്പ് ചെയ്യുന്ന പ്രവർത്തിയുടെ ഫലം ലഭിക്കുമോ എന്ന് ഉറച്ചബോധ്യമുണ്ടെങ്കിൽ മാത്രം അവതരിപ്പിക്കുക.
8. അകാരണമായും, കാരണങ്ങൾ ഉള്ളപക്ഷം അത് ഗ്രൂപ്പിൽ വ്യക്തമാക്കാതെയും ഗ്രൂപ്പ് വിട്ടുപോകുന്നത് ഗ്രൂപ്പിനെ അധിക്ഷേപിക്കുന്നതാകയാൽ അത് അനുവദിക്കുന്നതല്ല.
9. മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും നിർദ്ദേശങ്ങൾ പാലിക്കാത്ത ഗ്രൂപ്പ് മെമ്പറെ ഗ്രൂപ്പിൽ നിന്നും പുറത്താക്കുവാനുള്ള അധികാരം കോ-ഓർഡിനേഷൻ കമ്മറ്റിയിൽ നിക്ഷിപ്തം.
10. കോ-ഓർഡിനേഷൻ കമ്മറ്റി അംഗങ്ങൾ ഉൾപ്പടെ, പകുതിയിൽ അധികം പേരുടെ പിന്തുണയോടെയുള്ള തീരുമാനങ്ങൾ കോ-ഓർഡിനേഷൻ കമ്മറ്റി അംഗീകരിക്കാൻ ബാധ്യസ്ഥരാണ്. പരമാധികാരം ഗ്രൂപ്പിൽ നിക്ഷിപ്തം.
11. തിരഞ്ഞെടുക്കപ്പെട്ട കോ-ഓർഡിനേഷൻ കമ്മറ്റിയെ മാറ്റുവാനോ, കമ്മറ്റിയിലെ ഏതെങ്കിലും അംഗങ്ങളെ മാറ്റുവാനോ കമ്മറ്റിയിലെ അംഗങ്ങൾ ഒഴികെ, 50% ഗ്രൂപ്പങ്കങ്ങളുടെ പിന്തുണ മതിയാകുന്നതാണ്.
12 . കോ-ഓർഡിനേഷൻ കമ്മറ്റി അംഗങ്ങളിൽ, ഗ്രൂപ്പിൽ സജീവമാകാതിരിക്കാൻ തക്കവിധം, തിരക്കേറുന്നവർ, ഗ്രൂപ്പ് തിരഞ്ഞെടുത്ത ലിസ്റ്റിലെ മുൻഗണനാക്രമത്തിൽ ഉള്ള മെമ്പറിനെ ചുമതല ഏൽപ്പിക്കാവുന്നതാണ്.
NB. മുൻ നിയമാവലികളെക്കുറിച്ചുള്ള ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ ദയവായി നമ്മുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെ ദയവായി അംഗങ്ങൾ അറിയിക്കുക..
🌹🌹🌹