top of page
Sunil Pic.jpg

തകഴിയിലെ കുട്ടിക്കാലം മുതൽ ഞങ്ങളോടൊപ്പം കളിച്ചു വളർന്ന, സതീർത്ഥ്യനായിരുന്ന, തികച്ചും ശാന്തനായുള്ള സുനിലിനു സംഭവിച്ചത് എന്തെന്നറിയണ്ടേ..?

ഒരു ബേക്കറിയിലെ ചെറിയ ജോലിയിൽ നിന്ന് ലഭിക്കുന്ന സുനിലിന്റെ മാത്രം വരുമാനത്തിൽ ഭാര്യയും, രണ്ടു പെണ്മക്കളുമായി എടത്വയിൽ സന്തോഷത്തോടെ കഴിയുന്ന വിവരങ്ങൾ ഒക്കെ കേട്ടപ്പോൾ ഞങ്ങൾക്കൊക്കെ ഒരുപാട് സന്തോഷം തോന്നി..

ഇട്ടുമൂടാൻ പണം ഉണ്ടെങ്കിലും, സ്വൈരത്തോടെ കഴിയാൻ കുടുംബത്താവില്ല എന്ന സ്ഥിതിയുള്ള ആൾക്കാർ വർദ്ധിച്ചുവരുന്ന ഇക്കാലത്താണല്ലോ ഇങ്ങനെ ഒരു സന്തുഷ്ടകുടുംബം എന്ന് സന്തോഷിച്ചു.

കഴിഞ്ഞ ദിവസം വിളിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന വിവരം അറിയുന്നത്- രണ്ടു മൂന്നു മാസം മുൻപ് ബേക്കറിയിലേക്കു പോകുവാനായി പുറത്തേക്കു ഇറങ്ങുമ്പോൾ വീട്ടുവളപ്പിലെ ഒരു തെങ്ങു മറിഞ്ഞു സുനിലിന്റെ കാലുകളിലേക്കു വീണു. ഒന്നര മാസം കോട്ടയം മെഡിക്കൽ കോളേജിൽ കഴിച്ചുകൂട്ടിയെങ്കിലും അവന്റെ വലത്തേക്കാൽ രക്ഷിക്കാനായില്ല- രണ്ടു തവണയായി മുറിച്ചുമാറ്റേണ്ടിവന്നു..!!! അതിനെത്തുടർന്നു ഇപ്പോൾ തിരുവല്ല ഗവർമെന്റ് ആസ്പത്രിയിൽ കഴിച്ചുകൂട്ടുന്നു..

പെണ്മക്കളിൽ മൂത്തയാൾ ഡിഗ്രി ഇപ്പോൾ കഴിഞ്ഞു നിൽക്കുന്നു, ഇളയവൾ നേഴ്സിങ്ങിന് പഠിക്കുന്നു..

ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് സാമ്പത്തിക സഹായം നൽകുവാൻ തീരുമാനിച്ചു, പലരും പങ്കെടുത്തുവരുന്നു..

സുനിലിനു ഇതുവരെ ലഭിച്ച ധന സഹായം അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

bottom of page