top of page
Screenshot 2020-06-30 at 6.58.18 PM.png

ZELHAAN SHAMEER

30/JUNE/2020

മിടുക്കന്മാർ എന്നും നമുക്ക് അഭിമാനം തന്നെ.. മുഴുവൻ A+ SSLC യിൽ കരസ്ഥമാക്കിയ  നമ്മുടെ ഷമീറിന്റെ മകൻ സെൽഹാനെ നമുക്ക് അഭിനന്ദിക്കാം... അവരെയും നമുക്ക് നെഞ്ചോടു ചേർക്കാം..

Screenshot 2020-06-30 at 8.50.26 PM.png

GOPIKA

30/JUNE/2020

ഫുൾ A+ വാങ്ങിയ ഒരു കൊച്ചു മിടുക്കിയും കൂടെ നമ്മുടെ കൂടെയുണ്ട് കേട്ടോ- ഗോപിക.. അഭിനന്ദനങ്ങൾ..!!

SNEHA PRAVEEN

  നല്ല സങ്കൽപ്പങ്ങൾക്ക് എന്നും കൂട്ടായ വിനോദിനെയും, പ്രതാപനെയും പോലെയുള്ള സുഹൃത്തുക്കൾ ഇതിൽ ഒരുപാടുള്ളപ്പോൾ, നമുക്കിതൊക്കെ അതീവ സന്തോഷം മാത്രം...👏👏👏

              വിനോദിന് കിട്ടിയ ഒന്നാം സമ്മാനത്തുകയും, പ്രതാപിന് കിട്ടിയ രണ്ടാം സമ്മാനത്തുകയും അവർ പ്രവീണിന്റെ മകൾക്കുള്ള ഗിഫ്റ്റാക്കി മാറ്റാൻ പറഞ്ഞതിൻ പ്രകാരം ചെയ്തതിനാൽ, മകളുടെ ആഗ്രഹപ്രകാരമുള്ള നാല് പുസ്തകങ്ങൾ അടുത്തുതന്നെ വീട്ടിൽ എത്തിച്ചേരുന്നതാണ്..

Screenshot 2020-04-04 at 9.50.14 PM.png

Sreya & Snigdha Prathap

അവധിക്കാലം എന്ന് അറിയപ്പെടുന്ന മാത്രയിൽ തന്നെ സ്വാതന്ത്ര്യത്തിലേക്ക് സന്തോഷത്തോടെ എടുത്തുചാടുന്ന മനസ്സാണ് നമ്മുടെ കുട്ടിക്കാലത്തേതു.. നമ്മുടെ കുട്ടികൾക്കും അതുതന്നെയാണ് മനസ്സിൽ.. എന്നാൽ കഴിഞ്ഞ ദിവസം ഷമീർ ഓർമ്മിപ്പിച്ചതുപോലെ, രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ ആണ് മനസ്സിലാകുന്നത് ഈ അവധിക്കാലം തീർത്തും ബന്ധുരം എന്നത്...

ഈ ഒരു സമയം വളരെ നല്ല രീതിയിൽ പ്രയോജനപ്പെടുത്തി ഒരു വേറെ ലെവലിൽ ഈ അവധിക്കാലം ആഘോഷിച്ചു നീങ്ങിയ ശ്രെയമോൾക്കും, സ്നിഗ്ദ്ധമോൾക്കും അഭിനന്ദനങ്ങൾ...

അതിനു പ്രോത്സാഹനം നൽകിയ പ്രതാപനും, കുടുംബത്തിനും സന്തോഷങ്ങൾ അറിയിക്കുന്നു..🥰🥰🥰

Screenshot 2020-04-04 at 11.14.47 PM.png

Ajith Jayakumar

🎤🎤🎤🎤🎤

പ്രിയരേ,

നമ്മുടെ കുട്ടികൾ കുടുംബത്തിന്റെ സ്വത്താണ്.. എന്നാൽ അവർ ദേശത്തിന്റെയും, രാജ്യത്തിന്റെയും, ലോകത്തിന്റെ തന്നെയും സ്വത്തായ അവർ മുത്തായി വളരണം, കളിക്കണം, പഠിക്കണം, മനുഷ്യത്വമുള്ളവരായ മനുഷ്യരായി ജീവിക്കണം എന്നതാണ് നാമോരോ മാതാപിതാക്കളുടെയും സ്വപ്നവും, ആശയും അല്ലെ..?

നമ്മുടെ പ്രിയ ജമ്മാരന്റെ മകൻ, അജിത് ജയകുമാർ അതുപോലെ ഒരു സ്വത്തായി മാറുന്നത് നമ്മൾ വെറും കാഴ്ചക്കാരായി നോക്കി മാറിനിൽക്കാൻ നമുക്കാവില്ല.

ഫുട്ബോളിൽ നാളത്തെ ഒരു ദേശീയ താരത്തെ കണ്ടുകൊണ്ടു, ഇതുവരെ അജിത്ത് ഫുട്ബോൾ കളിച്ചു നേടിയ നേട്ടത്തെ, നമ്മുടെ സൊസൈറ്റിയുടെ ഒരു ചെറിയ ഉപഹാരമായി നമുക്കേവർക്കും സന്തോഷത്തോടെ നൽകാം. 

3000/- രൂപയ്ക്കുള്ള ഡെക്കാത്തലോണിന്റെ ഗിഫ്റ്റ് കാർഡ് നമ്മൾ നൽകുന്നു , അവനിഷ്ടമുള്ള സാധനങ്ങൾ അവൻ തന്നെ വാങ്ങട്ടെ ല്ലേ..? ഈ ഗിഫ്റ്റ് കാർഡ് തിങ്കളാഴ്ച സ്പീഡ്പോസ്റ്റിൽ അയക്കും.

DBHSTKY1988 

🌹🌹🌹🌹🌹

Screenshot 2020-04-04 at 10.58.47 PM.png

Baiju's Young Molu

സ്വന്തം യൂടുബ് ചാനൽ തുടങ്ങി, അതിമനോഹരമായ അവതരണ ശൈലിയോടെ എഡിറ്റിങ്ങടക്കം സ്വയം ചെയ്തു, നമ്മുടെ ബൈജുവിന്റെ ഇളയമകൾ, ഒരു തുടക്കം കുറിച്ചിരിക്കുകയാണ്.. 
ലിങ്കിനായി താഴെ ഉള്ള ഫോട്ടോ ക്ലിക്ക് ചെയ്യുക...

Screenshot 2020-06-24 at 8.38.23 PM.png
bottom of page